വ്യാപം അഴിമതിക്കേസ്: ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ് രംഗത്ത്

ന്യൂഡല്‍ഹി: വ്യാപം നിയമന അഴിമതി കേസിലെ പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.

കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, ആര്‍.എസ്.എസ് നേതാവ് സുരേഷ് സോണി എന്നിവര്‍ക്ക് അറസ്റ്റിലായ ഖനി വ്യവസായി സുധീര്‍ ശര്‍മ്മ പണം നല്‍കിയെന്ന് തെളിയിക്കുന്ന ആദായ നികുതി വകുപ്പിന്റെ രേഖകള്‍ കോണ്‍ഗ്രസ് പുറത്തുവിടുകയും ചെയ്തിരുന്നു.

വ്യാപം അന്വേഷണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ 40 അംഗ അന്വേഷണ സംഘത്തിന് രൂപം നല്‍കി. 43 ദുരൂഹ മരണങ്ങളാണ് ഇതുവരെ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Top