വോള്‍വോ എക്‌സ് സി 90; വിമന്‍സ് വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍

വിമന്‍സ് വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ 2015 ആയി വോള്‍വോ എക്‌സ്.സി 90 തിരഞ്ഞെടുക്കപ്പെട്ടു. 13 രാജ്യങ്ങളില്‍നിന്നുള്ള 19 വനിതാ വിധികര്‍ത്താക്കളാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മെഴ്‌സിഡീസ് എസ് ക്ലാസ്, മെഴ്‌സിഡീസ് എ.എം.ജി ജി.ടി, ബി.എം.ഡബ്ല്യൂ ഐ 8 എന്നിവയെ മറികടന്നാണ് എക്‌സ്.സി 90 നേട്ടം കൈവരിച്ചത്.

2014 ആഗസ്തില്‍ വിപണിയിലെത്തിയ മിഡ്‌സൈസ് ക്രോസ് ഓവര്‍ വാഹനമാണ് വനിതകളുടെ അംഗീകാരം നേടിയത്. വനിതകള്‍ വാങ്ങാനാഗ്രഹിക്കുന്ന കാര്‍ ഏതെന്ന് കണ്ടെത്താനാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വോള്‍വോ വിറ്റഴിക്കുന്ന വാഹനമാണ് എക്‌സ്.സി 90. 64.9 ലക്ഷം മുതല്‍ 77.9 ലക്ഷം വരെയാണ് ന്യൂഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. എസ്.യു.വി ക്രോസ് ഓവര്‍ വിഭാഗത്തിലെ മികച്ച കാറായും എക്‌സ്.സി 90 തിരഞ്ഞെടുക്കപ്പെട്ടു.

ഫാമിലി കാര്‍ വിഭാഗത്തില്‍ റെനോ എസ്‌പെയ്‌സും ബജറ്റ് കാര്‍ വിഭാഗത്തില്‍ സിയോണ്‍ ഐ.എം, ടൊയോട്ട ഓറിസ് എന്നിവയും ഗ്രീന്‍ കാര്‍ വിഭാഗത്തില്‍ ബി.എം.ഡബ്ല്യൂ ഐ 8 ഉം മികച്ച കാറുകളായി തിരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്വറി കാര്‍ വിഭാഗത്തില്‍ മെഴ്‌സിഡീസ് എസ് ക്ലാസും പെര്‍ഫോമന്‍സ് കാര്‍ വിഭാഗത്തില്‍ മെഴ്‌സിഡീസ് എ.എം.ജി ജി.ടിയും തിരഞ്ഞെടുക്കപ്പെട്ടു.

Top