വോഡാഫോണ്‍ ബ്രിട്ടനില്‍ സൈബര്‍ ആക്രമണം;1827 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ലണ്ടന്‍: വോഡാഫോണ്‍ ബ്രിട്ടനില്‍ സൈബര്‍ ആക്രമണം.1827 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി വോഡാഫോണ്‍ അറിയിച്ചു.

ചോര്‍ത്തിയ വിവരങ്ങളില്‍ ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങള്‍ അടക്കമുള്ളവ ഉണ്ട്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ബാങ്ക് അക്കൗണ്ടിന്റെ ചില നമ്പരുകള്‍ മാത്രമാണ് ചോര്‍ന്നതെന്നുമാണ് കമ്പനി നല്‍കുന്ന വിശദീകരണം.

എന്നാല്‍ സൈബര്‍ ആക്രമണത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വോഡാഫോണ്‍ അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ കരുതല്‍ എടുക്കാന്‍ സൈബര്‍ ആക്രമണത്തിന് വിധേയരായ ഉപഭോക്താക്കളോട് കമ്പനി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top