വോട്ടുപിടിക്കാന്‍ നവമാധ്യമങ്ങളെ കൂട്ടുപിടിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നവമാധ്യങ്ങളിലൂടെ വോട്ടുപിടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമം തുടങ്ങി.

ഇതിനായി കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലയില്‍ സാങ്കേതികവിദഗ്ധരെ പങ്കെടുപ്പിച്ച് പരിശീലനക്ലാസുകള്‍ ആരംഭിച്ചു. നവമാധ്യങ്ങളെ ലക്ഷ്യമിട്ട് സി.പിഎമ്മും സിപിഐയും പരിശീലനപരിപാടികള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു.

നവമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് സജീവമായി ഇടപെടുന്നില്ലെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കെ.പി.സി.സി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ ആദ്യപരിശീലന പരിപാടി കണ്ണൂരില്‍ തുടങ്ങിയത്. ആദ്യഘട്ടത്തില്‍ മണ്ഡലങ്ങളില്‍ നിന്ന് രണ്ടുപേരെ പങ്കെടുപ്പിച്ച് പരിശീലനം നല്‍കി. കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് പരിശീലനപരിപാടികള്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.

Top