വൈ ദിസ് കൊല വെറി ഡി… ദേ, കൊക്കക്കോള കമ്പനി കൊണ്ടുപോയി

യുവ സംഗീത സംവിധായകന്‍ അനിരുദ്ധ് സംഗീത സംവിധാനം നിര്‍വഹിച്ച് ധനുഷ് പാടി അഭിനയിച്ച ‘3’ എന്ന ചിത്രത്തിലെ വൈ ദിസ് കൊല വെറി ഡി… എന്ന ഗാനം തുര്‍ക്കിക്കാര്‍ കൊണ്ടുപോയി. അമേരിക്കന്‍ പാനീയ ഭീമന്‍ കൊക്കക്കോള കമ്പനിയാണ് തുര്‍ക്കി വരികളോടെ ഈ വീഡിയോ നിര്‍മ്മിച്ചത്. ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് ഹിറ്റായ ഗാനം 2011ലാണ് ഇറങ്ങിയത്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കൊക്കക്കോള കമ്പനി തുര്‍ക്കി വരികളോടെ പാട്ട് അവതരിപ്പിച്ച് ലോക ശ്രദ്ധ ആകര്‍ഷിക്കുകയാണ്.

വൈ ദിസ് കൊലവെറിയുടെ ട്യൂണ്‍ തുര്‍ക്കിക്കാരി കഴിഞ്ഞ വര്‍ഷം സേയ്ഡ് എന്ന പോപ്പ് സംഗീത ആല്‍ബത്തിനു വേണ്ടി എടുത്തിരുന്നു. അത് തുര്‍ക്കിയില്‍ ഹിറ്റായതോടെയാണ് കൊക്കക്കോള പരസ്യത്തിലും ഈ ട്യൂണ്‍ എടുത്തത് എന്നാണ് അറിയുന്നത്. മെയ് നാലിന് ഇറങ്ങിയ ഗാനം ഇതിനകം 2 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.

Top