വേനല്‍ക്കാല യാത്രക്കാര്‍ക്കായി ആകര്‍ഷക നിരക്കുമായി എയര്‍ ഏഷ്യ

വേനല്‍ക്കാല യാത്രക്കാരെ ആകര്‍ഷിക്കാന്‍ നിരക്ക് കുറച്ച് എയര്‍ ഏഷ്യ. 1290 രൂപയില്‍ തുടങ്ങുന്ന യാത്രാനിരക്കുമായാണ് എയര്‍ ഏഷ്യ യാത്രക്കാരെ ആകര്‍ഷിക്കുന്നത്.

മേയ് 31 വരെ ഈ ഓഫര്‍ ലഭിക്കും. മേയ് 25 മുതല്‍ ഓഗസ്റ്റ് 31വരെയുള്ള യാത്രകള്‍ക്ക് ബംഗലൂരില്‍നിന്ന് കൊച്ചി വരെ 1290 രൂപയും ബംഗലൂരു മുതല്‍ ഗോവ വരെ 1690 രൂപയും ഡെല്‍ഹി മുതല്‍ ബംഗലൂരുവരെ 3290 രൂപയുമാണ്.

കൊച്ചി മുതല്‍ ബംഗലൂരു വരെ 1290 രൂപയും ക്വോലാലംപൂരിലേക്ക് 3299 രൂപയും പെനാങ്കിലേക്ക് 5209 രൂപയുമാണ്. തായ്‌വാനിലെ തായ്‌പെയിലേക്ക് 10089.00 രൂപയാണ്.

രാജ്യത്ത് ചുരുങ്ങിയ ചിലവില്‍ യാത്ര അനുവദിക്കുന്ന കമ്പനികളിലൊന്നായ എയര്‍ ഏഷ്യ ഇന്ത്യ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലാണ് സര്‍വീസ് ആരംഭിച്ചത്.

Top