വേതാളത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിനിടെ അജിത്തിന് പരുക്കേറ്റു

വേതാളത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിനിടെ സൂപ്പര്‍താരം അജിത്തിന് പരുക്കേറ്റു. ചിത്രത്തിലെ ഒരു പാട്ടിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. കണങ്കാലുകള്‍ക്ക് പരുക്കേറ്റ അജിത്ത് ഇപ്പോള്‍ വിശ്രമത്തിലാണ്.

അജിത്തിന്റെ 56ആം ചിത്രമാണ് വേതാളം. വീരത്തിന് ശേഷം സംവിധായകന്‍ ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രമാണിത്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. അജിത്തിന്റെ സഹോദരിയുടെ വേഷത്തില്‍ മലയാളി താരം ലക്ഷ്മി മേനോനും വേതാളത്തിലുണ്ട്.

വേതാളത്തിന്റെ പുറത്തിറങ്ങിയ ടീസറും പാട്ടുകളും യൂട്യൂബില്‍ ട്രെന്‍ഡിങ്ങ് ലിസ്റ്റിലാണ്. ദീപാവലി റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും.

Top