വേണു സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് ഫാസില്‍ നായകന്‍

മുന്നറിയിപ്പിനുശേഷം ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് ഫാസില്‍ നായകന്‍. കഥയിലും അവതരണത്തിലും പുതുമ നിറഞ്ഞ പ്രമേയമാണ് ഇത്തവണയും വേണു സ്വീകരിച്ചിരിക്കുന്നത്.

അടുത്ത വര്‍ഷം ആദ്യം ഫഹദ് അഭിനയിക്കുന്നത് വേണുവിന്റെ സിനിമയിലായിരിക്കും. വേണുവും ഫഹദ് ഫാസിലും ആദ്യമാണ് ഒന്നിക്കുന്നത്. അജോ കാച്ചപ്പിള്ളി ദൃശ്യാവിഷ്‌കാരം നിര്‍വഹിക്കുന്നു. മറ്റു കാര്യങ്ങള്‍ തീരുമാനമായിട്ടില്ല.

നവാഗതനായ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ കട്ടപ്പനയിലെ ലൊക്കേഷനിലാണ് ഫഹദ്.

ജോഷി,അന്‍വര്‍ റഷീദ്. സിദ്ധിഖ് എന്നിവരുടെ സിനിമ ഫഹദിനെ കാത്തിരിപ്പുണ്ട്. ജനുവരി ആദ്യ ആഴ്ച വേണുവിന്റെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനം.

Top