വിന്‍ഡീസ് തകര്‍ത്തു; പാക്കിസ്ഥാന് 150 റണ്‍സിന്റെ കനത്ത തോല്‍വി

ക്രൈസ്റ്റ് ചര്‍ച്ച്: വെസ്റ്റ് ഇന്‍ഡീസിനെതിരെ പാകിസ്ഥാന് 150 റണ്‍സിന്റെ തോല്‍വി. വിന്‍ഡീസ് ഉയര്‍ത്തിയ 311 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ പാകിസ്താന്‍ മുപ്പത്തൊമ്പത് ഓവറില്‍ 160 റണ്‍സിന് പുറത്തായി. ലോകകപ്പിലെ വിന്‍ഡീസിന്റെ ആദ്യത്തെ ജയമാണിത്.

പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആരും ക്രീസില്‍ നിലയുറപ്പിച്ചില്ല. സൊഹൈബ് മഖ്‌സൂദ് 50 ഉം ഉമര്‍ അഖ്മല്‍ 59 റണ്‍സും എടുത്തെങ്കിലും മുന്‍നിരയും വാലറ്റവും തകര്‍ന്നതോടെ പാക് പരാജയം പൂര്‍ണമായി. മഖ്‌സൂദിനെയും അഖ്മലിനെയും കൂടാതെ 28 റണ്‍സ് എടുത്ത ഷാഹിദ് അഫ്രിദി മാത്രമാണ് രണ്ടക്കം കടന്നത്.

നേരത്തേ, ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ത്തു കളിച്ച പിച്ചില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് 310 റണ്‍സ് പടുത്തുയര്‍ത്തിയത്.

Top