വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് ഏറ്റവും മികച്ച ഏകദിന താരം

മെല്‍ബണ്‍: ലോകത്തിലെ ഏറ്റവും മികച്ച ഏകദിന താരമായി വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് തെരെഞ്ഞെടുക്കപ്പെട്ടു. ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍ രണ്ടാം സ്ഥാനത്താണ്. ഇ.എസ്.പി.എന്‍. ക്രിക്ക്ഇന്‍ഫോ നടത്തിയ തെരഞ്ഞെടുപ്പിലാണ് റിച്ചാര്‍ഡ്‌സ് മികച്ച താരമായത്. മുന്‍താരങ്ങളും കമന്റേറ്റര്‍മാരും കളിയെഴുത്തുകാരും അടങ്ങുന്ന ജൂറിയാണ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തത്.

റിച്ചാര്‍ഡ്‌സിന് 179 പോയിന്റു ലഭിച്ചപ്പോള്‍ സച്ചിന് 68 പോയിന്റാണുള്ളത്. 66 പോയിന്റുള്ള വസീം അക്രമാണ് മൂന്നാമന്‍. മുന്‍ ഓസ്‌ട്രേലിയന്‍ നാകയന്‍ ആദം ഗില്‍ക്രിസ്റ്റ് (29 പോയിന്റ്) നാലാമതും ഇന്ത്യന്‍ നായകന്‍ എം.എസ്. ധോനി (25 പോയിന്റ്) അഞ്ചാമതുമായി. അതേസമയം വായനക്കാരുടെ വോട്ടെടുപ്പില്‍ സച്ചിനാണ് ഒന്നാമന്‍.

Top