വെള്ളിമൂങ്ങയ്ക്കു ശേഷം സാള്‍ട്ട് മാംഗോ ട്രീയുമായി ബിജു മേനോന്‍; ട്രെയിലര്‍ എത്തി

ബിജു മേനോന്‍ നായകനായി എത്തുന്ന സാള്‍ട്ട് മാംഗോ ട്രീയുടെ ട്രെയിലര്‍ പുറത്തിറങ്ങി. എസ്‌കേപ് ഫ്രം ഉഗാണ്ടയുടെ സംവിധായന്‍ രാജേഷ് നായര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. വിനോദ് ആന്റ് വിനോദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ലക്ഷ്മി പ്രിയ ആണ് ചിത്രത്തില്‍ നായിക. സുഹാസിനി, സുധീര്‍ കരമന, കോട്ടയം പ്രദീപ്, എന്നിവര്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത് ബിജിപാലാണ്.

വെള്ളിമൂങ്ങ നേടിയ വന്‍വിജയത്തിന് ശേഷം ബിജു മേനോന്റെ സോളോ ഹീറോ സിനിമ കൂടിയാണ് ഇത്.

https://www.youtube.com/watch?v=XsCJWwuMncA

Top