വെള്ളാപ്പള്ളി പോകേണ്ടത് കാശിക്കല്ല, പൂജപ്പുരയിലേക്കെന്ന് വിഎസ്

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്.

കേസ് തെളിഞ്ഞാല്‍ വെള്ളാപ്പള്ളി പോകേണ്ടത് പൂജപ്പുരയിലേക്കാണ് കാശിയിലേക്കല്ലെന്ന് വിഎസ് പറഞ്ഞു. രക്ഷപ്പെടാന്‍ വേണ്ടിയാണ് കാശിക്കു പോകുമെന്ന് വെള്ളാപ്പള്ളി പറയുന്നത്. മോദിയുടെ മണ്ഡലമായതു കൊണ്ടാണോ കാശിയിലേക്ക് പോകുന്നതെന്നും വിഎസ് ചോദിച്ചു.

ശാശ്വതീകാനന്ദയുടെ മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ തലമുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു.

Top