വെള്ളാപ്പള്ളി നാല് വര്‍ഷം കൊണ്ട് 100 കോടി രൂപ കോഴ വാങ്ങിയെന്ന് വിഎസ്

ആലപ്പുഴ: എസ്ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. അധ്യാപകരുടെ നിയമനത്തിനായി നാല് വര്‍ഷം കൊണ്ട് 100 കോടി കോഴവാങ്ങിയ ആളാണ് വെള്ളാപ്പള്ളിയെന്ന് വിഎസ് പറഞ്ഞു.

മോദി സ്വിസ് ബാങ്കിലുള്ള കള്ളപ്പണം പിടിച്ചെടുക്കുമെന്ന് പറഞ്ഞപ്പോള്‍ വെള്ളാപ്പള്ളി സംഘപരിവാറുമായി കൂട്ടു പിടിച്ചുവെന്നും വിഎസ് പറഞ്ഞു.

അധ്യാപക നിയമനത്തില്‍ ലഭിച്ച പണം വെള്ളാപ്പള്ളി വരുമാനത്തില്‍ ചേര്‍ത്തിട്ടുണ്ടോ നികുതി നല്‍കുന്നുണ്ടോ എന്നും ശ്രീനാരായണീയരോടെങ്കിലും തുറന്ന് പറയണം.. കോഴവാങ്ങാതെ വെള്ളാപ്പള്ളി ഒരു നിയമനവും നല്‍കിയിട്ടില്ല.എത്രനാള്‍ ഇങ്ങനെ പറ്റിക്കാനാകമെന്നും സ്വന്തം വേലത്തരങ്ങള്‍ മറച്ചുവെയ്ക്കാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നത് എന്നും വിഎസ് പറഞ്ഞു.

Top