വെള്ളാപ്പള്ളിയെ പിന്തുണച്ച് എച്ച് രാജ ; ആരോപണങ്ങള്‍ രാഷ്ട്രീയലക്ഷ്യം വച്ചുള്ളത്

ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി ബിജെപി കേന്ദ്രനേതൃത്വം. വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങള്‍ ബിജെപി-എസ്എന്‍ഡിപി കൂട്ടുകെട്ടിനെ ഭയന്നാണെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പറഞ്ഞു.

13 വര്‍ഷം മുമ്പുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. അന്വേഷണം നടന്നാല്‍ വെള്ളാപ്പള്ളിയുടെ നിരപരാധിത്വം തെളിയും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്യുമെന്നും രാജ പറഞ്ഞു.

Top