വെള്ളാപ്പള്ളിയും മകനും നുണപരിശോധനക്ക് വിധേയമാകണമെന്ന് ശാശ്വതീകാനന്ദയുടെ സഹോദരി

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെയും മകനെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സ്വാമിയുടെ സഹോദരി ശാന്ത.

വെള്ളാപ്പള്ളിയും തുഷാറും നുണ പരിശോധനയ്ക്ക് തയാറാവണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. സ്വാമി മരിച്ച ദിവസം പ്രിയന്‍ അദ്വൈതാശ്രമത്തില്‍ എത്തിയിരുന്നു. പ്രിയന്‍ എത്തിയത് പ്രവീണ്‍ എന്നയാളുടെ കാറിലായിരുന്നു. ഇക്കാര്യം തന്നോട് പറഞ്ഞത് പ്രവീണിന്റെ പിതാവാണ്.

സിബിഐ അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി പറയുന്നത് കേസ് അട്ടിമറിക്കാനാണെന്നും ശാന്ത ആരോപിച്ചു.

Top