വെള്ളാപ്പള്ളിക്ക് കള്ളപ്പണത്തിന്റെ തിണ്ണമിടുക്കെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍ രംഗത്ത്.വെള്ളാപ്പള്ളിക്ക് കള്ളപ്പണത്തിന്റെ തിണ്ണമിടുക്കാണ്. മറുപടി പറയാതെ വെള്ളാപ്പള്ളി ഒളിച്ചു കളിക്കുകയാണെന്നും വിഎസ് പറഞ്ഞു.

ഗുരുവിനെ ഈഴവ ഗുരുവാക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. അഴിമതി കൊണ്ടു തടിച്ചു കൊഴുക്കാനാണ് വെള്ളാപ്പള്ളി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്നും വിഎസ് പറഞ്ഞു.

Top