വെറ്റിനറി സര്‍വ്വകലാശാല വി.സി ആര്‍ക്കും വേണ്ടാത്ത എടുക്കാചരക്കെന്ന് വി.എസ്

തൃശൂര്‍: വെറ്റിനറി സര്‍വകലാശാലയുടെ വൈസ്ചാന്‍സലറെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ആര്‍ക്കും വേണ്ടാത്ത എടുക്കാചരക്കായ വിസി എന്തിനാണ് തല്‍സ്ഥാനത്ത് കടിച്ചു തൂങ്ങുന്നതെന്നും വി.എസ് ചോദിച്ചു.

ഏകാധിപതികള്‍ക്ക് ചരിത്രത്തില്‍ എന്തു സംഭവിച്ചുവെന്നത് ഓര്‍ക്കുന്നത് നല്ലതാണെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. കേസരയുടെ ബലത്തില്‍ വേണ്ടാത്തതു ചെയ്യുമ്പോള്‍ ഹിറ്റ്‌ലര്‍ക്ക് സംഭവിച്ചത് ഓര്‍ക്കുന്നത് നല്ലതാണെന്നും അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി. സര്‍ സിപിക്ക് ഓടിപ്പോകേണ്ടി വന്നതും ഹിറ്റ്‌ലര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നതും വിസിക്കറിയില്ലേയെന്നും വി.എസ് ചോദിച്ചു.

നേരത്തെ തൃശൂര്‍ വെറ്റിനറി സര്‍വകലാശാലയില്‍ വി.എസിന്റെ പരിപാടി നടത്താന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Top