വെട്രിമാരന്‍ ചിത്രത്തില്‍ ധനുഷും സാമന്തയും

തമിഴ് യുവതാരം ധനുഷിന് ദോശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം ആടുകളത്തിന്റെ സംവിധായകന്‍ വെട്രിമാരന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ധനുഷ് എത്തുന്നു. വാടാ ചെന്നൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയാകുന്നത് സാമന്തയാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

അതേസമയം, ധനുഷിന്റെ മറ്റൊരു ചിത്രത്തിലും സാമന്തയാണ് നായിക. ഇപ്പോള്‍ ചിത്രീകരണം തുടര്‍ന്നുകൊണ്ടിരിക്കുന്ന, വേലയില്ലാ പട്ടധാരിയുടെ രണ്ടാം ഭാഗത്തിലാണ് സാമന്ത നായികയാകുന്നത്.

ധനുഷ് മണിരത്‌നം ചിത്രത്തില്‍ നായകനാകുന്നുവെന്ന വാര്‍ത്തയുമുണ്ട്. ഒരു ക്രൈം ത്രല്ലര്‍ ഒരുക്കാനാണ് മണിരത്‌നം പദ്ധതിയിടുന്നത്. ഒകെ കണ്‍മണിക്ക് മുമ്പേ എഴുതിയ തിരക്കഥയിലാണ് ധനുഷിനെ നായകനാക്കി സിനിമയെടുക്കുന്നത്. എ ആര്‍ റഹ്മാനായിരിക്കും ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുക.

Top