വെട്ടോറിയുടെ വിടവാങ്ങല്‍ അവിസ്മരണീയമാക്കുമെന്ന് മക്കല്ലം

വെല്ലിംഗ്ടണ്‍: ലോകകപ്പിലൊരു മുത്തമിട്ട് ഡാനിയേല്‍ വെട്ടോറിക്ക് മികച്ച രീതിയില്‍ വിടവാങ്ങലൊരുക്കാന്‍ മെല്‍ബണില്‍ അവസരമൊരുക്കുമെന്ന് മക്കല്ലം പറയുന്നു. കിവികള്‍ ലോകക്രിക്കറ്റിന് നല്‍കിയ ക്രിക്കറ്റ് പ്രതിഭയ്ക്ക് ലോകകപ്പ് കൊണ്ടല്ലാതെ ഒരു ഫേര്‍വെല്‍ ഒരുക്കാനാവില്ലെന്ന് മക്കല്ലത്തിനും കൂട്ടുകാര്‍ക്കുമറിയാം. അതിനാല്‍ മെല്‍ബണിലെ പോരാട്ടം കനക്കും.

ന്യൂസിലന്‍ഡിനായി ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ് 36 കാരനായ വെട്ടോറി. 1997 ല്‍ തന്റെ 18-ാം വയസിലാണ് വെട്ടോറി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ 113 ടെസ്റ്റ് മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് ജഴ്‌സി അണിഞ്ഞ വെട്ടോറി മെല്‍ബണില്‍ തന്റെ 291-ാം ഏകദിന മത്സരത്തിനാണ് ഇറങ്ങുന്നത്.

Top