വുഹാന്‍ ഓപ്പണ്‍; സാനിയ-ഹിംഗിസ് സഖ്യം ഫൈനലില്‍

വുഹാന്‍(ചൈന): സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യം വുഹാന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സിന്റെ ഫൈനലില്‍ കടന്നു. വെള്ളിയാഴ്ച നടന്ന സെമിയില്‍ ചൈനീസ് തായ്‌പേയിയുടെ ചിങ് ചാന്‍-യുങ് ജാന്‍ ചാന്‍ സഖ്യത്തെയാണ് ലോക ഒന്നാം നമ്പര്‍ സാനിയാ സഖ്യം കീഴടക്കിയത്.

നാലാം സീഡ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയാ സഖ്യം പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് എതിരാളികളെ കെട്ടുകെട്ടിച്ച സാനിയയും കൂട്ടുകാരിയും മത്സരം തീര്‍ക്കാന്‍ 53 മിനിറ്റുകള്‍ മാത്രമാണെടുത്തത്.

സ്‌കോര്‍: 6-2,6-1. സീഡില്‍പ്പെടാത്ത റൊമാനിയയുടെ കമേലിയ ബെഗു-മോണികാ നികുലെസ്‌കു സഖ്യത്തെയാണ് കലാശ പോരാട്ടത്തില്‍ ഇന്തോ-സ്വിസ് സഖ്യം നേരിടുന്നത്.

Top