വീണ്ടും ബീഫ് കൊല; ഷിംലയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഒരാളെ മര്‍ദ്ദിച്ചു കൊന്നു

ഷിംല: രാജ്യത്ത് വീണ്ടും ബീഫിന്റെ പേരില്‍ കൊല. ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് ബജ്‌റംഗിദള്‍ പ്രവര്‍ത്തകര്‍ ഒരാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഉത്തർപ്രദേശ് സ്വദേശി നൊമാനാണ് മരിച്ചത്. പശുവിനെ കടത്തിയെന്നാരോപിച്ചാണ് മര്‍ദ്ദിച്ചത്.

മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനിലയിലായ ഇയാളെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റു.

കാലികളുമായി പോവുകയായിരുന്ന വാഹനം തടഞ്ഞുനിറുത്തി നൊമാനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന ബന്ധു ഇമ്രാൻ അസ്ഗർ പറഞ്ഞു.

Top