വീഡിയോ കാര്‍ഡിലൂടെ സുഹൃത്തിന് നന്ദി പറയാം; ഫെയ്‌സ്ബുക്ക് വഴി

സുഹൃത്തുക്കളോട്  ഒരു വീഡിയോ കാര്‍ഡിലൂടെ നന്ദി പറയാനായി  ഫെസ്ബുക്കില്‍ പുതിയൊരു ടൂള്‍ കൂടി. സേ താങ്ക്‌സ് ടൂള്‍ ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്കായി വീഡിയോ നിര്‍മ്മിക്കാം. നിര്‍മ്മിച്ച വീഡിയോ അവരുടെ ടൈംലൈനില്‍  പോസ്റ്റ് ചെയ്യാനും ഷെയര്‍ ചെയ്യാനും സാധിക്കും.

വീഡിയോ നിര്‍മ്മിക്കാനായി ഫെയ്‌സ്ബുക്കില്‍ സേ താങ്ക്‌സ് പേജില്‍ സുഹൃത്തിനെയും ചിത്രങ്ങളും തെരഞ്ഞെടുക്കാം.  ഒപ്പം വീഡിയോയുടെ പ്രിവ്യൂവും കാണാന്‍ സാധിക്കും.  പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് വ്യക്തിഗത സന്ദേശങ്ങളും ഉള്‍പ്പെടുത്താവുന്നതാണ്.  ഷെയര്‍ ചെയ്യുന്നതോടെ ഇഷ്ടസുഹൃത്തിന്റെ പേജില്‍ സേ താങ്ക്‌സ് വിഡിയോ പ്രത്യക്ഷപ്പെടും.

കംപ്യൂട്ടറുകളിലും മൊബൈല്‍ ആപ്പിലും ഈ ഫീച്ചര്‍ ലഭ്യമാണ്.

Top