വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട 4 വാഹനങ്ങള്‍ക്ക്‌ തീവെച്ചു ; അന്വേഷണം ഊര്‍ജ്ജിതം

കോഴിക്കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട നാല് ഇരുചക്ര വാഹനങ്ങള്‍ക്ക് അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചു. നാദാപുരം വാണിമേല്‍ കോടിയൂറയിലാണ് സംഭവം. കോടിയൂറയിലെ കോരമ്മന്‍ പുനത്തില്‍ കുഞ്ഞാലിയുടെ വീട്ടുറ്റത്താണ് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ്, രണ്ട് ബൈക്ക്, ഒരു സ്‌കൂട്ടര്‍ എന്നിവ അജ്ഞാതര്‍ കത്തിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീട്ടുകാരുടെ പരാതിയില്‍ വളയം സിഐ എ.വി ജോണ്‍, എസ്‌ഐ ആര്‍.സി ബിജു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന് കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Top