വി.ഡി സതീശന്‍ അധികാരമോഹിയെന്ന്‌ കൊടിക്കുന്നില്‍ സുരേഷ്

ന്യൂഡല്‍ഹി: കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്റെ പ്രസ്തവനയ്‌ക്കെതിരേ കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്ത്. സതീശന്റെ നിലപാടുകള്‍ അംഗീക്കാനാവില്ലെന്നും സതീശന്‍ ആധികാരമോഹിയാണെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിസഭാ പുനസംഘടനയിലൂടെ മന്ത്രിയാകാനുള്ള ശ്രമമാണ് സതീശന്‍ നടത്തുന്നത്.

കേരളത്തില്‍ ഐ ഗ്രൂപ്പ് ദുര്‍ബലമാണ്. മുഖ്യമന്ത്രി മാത്രം വിചാരിച്ചാല്‍ അഴിമതി തടയാനാകില്ലെന്നും കൊടിക്കുന്നില്‍ അഭിപ്രായപ്പെട്ടു.

സതീശന്‍ പ്രതിപക്ഷ സ്വരത്തില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്ന് കെ.സി ജോസഫും അഭിപ്രായപ്പെട്ടു. സതീശന്റെ നിലപട് ദൗര്‍ഭാഗ്യകരമായിപ്പോയി.

സര്‍ക്കാരും മന്ത്രിമാരും അഴിമതിയുടെ കരിനിഴലിലാണെന്നായിരുന്നു വെള്ളിയാഴ്ച സതീശന്‍ പറഞ്ഞത്.

Top