വി കെ സിംഗിനെതിരെ രാജ്‌നാഥ് സിംഗ്;തെറ്റായ പ്രസ്താവനക്കു ശേഷം മാപ്പു പറയുന്നതില്‍ അര്‍ത്ഥമില്ല

ന്യൂഡല്‍ഹി: ഫരീദാബാദ് സംഭവത്തില്‍ വികെ സിംഗിന്റെ ദളിത് വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത്. ഭരണകക്ഷി നേതാക്കള്‍ പ്രസ്താവന നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രസ്താവനകള്‍ തെറ്റായി വ്യാഖ്യാനിക്കില്ലെന്ന് ഉറപ്പ് വരുത്തണം. ഇത്തരം പ്രയോഗങ്ങള്‍ നടത്തിയ ശേഷം മാപ്പു പറഞ്ഞിട്ട് അര്‍ഥമില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

അധികാരത്തില്‍ ഇരിക്കുന്ന ഒരാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് തിരിച്ചടിയാകും. ഹരിയാനയിലെ സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.വിവാദ പ്രസ്താവനയില്‍ വികെ സിംഗ് തന്റെ ഭാഗം വിശദീകരിച്ചിട്ടുണ്ടെന്നും ഇനി വിവാദങ്ങള്‍ക്ക് ഇടമില്ലെന്നും രാജ് നാഥ് സിംഗ് പ്രതികരിച്ചു.

ഫരീദാബാദ് സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നും വികെ സിംഗ് പ്രതികരിച്ചിരുന്നു.

സംഭവത്തില്‍ ഹരിയാനയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേതുടര്‍ന്ന് വിവാദപരാമര്‍ശത്തില്‍ കേന്ദ്ര മന്ത്രി വികെ സിംഗ് മാപ്പ് പറഞ്ഞിരുന്നു.

Top