സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പിണറായിക്കെതിരെ വിമര്‍ശനം

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനം. വി.എസ് -പിണറായി തര്‍ക്കം അവസാനിപ്പിക്കണമെന്നും തര്‍ക്കം നീളുന്നത് പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.  ഇത് എതിരാളികള്‍ക്ക് അനുകൂല സാഹചര്യം ഉണ്ടാക്കി കൊടുക്കുകയാണ്.

സമ്മേളനത്തില്‍ സിപിഐക്കെതിരെയും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. സിപിഎം നടപടിയെടുത്ത പലരെയും സിപിഐ സ്ഥാനമാനങ്ങള്‍  നല്‍കി കൂടെകൂട്ടുകയാണെന്നായിരുന്നു വിമര്‍ശനം.

Top