വി.എസ് ഉറച്ചു തന്നെ; അനുരഞ്ജന ശ്രമം പാളി

ആലപ്പുഴ: സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോയ വി.എസ്.അച്യുതാനന്ദനെ അനുനയിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. പിബി അംഗം സീതാറാം യെച്ചൂരിയാണ് വി.എസിനെ ഫോണില്‍ ബന്ധപ്പെട്ട് കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ടത്. വി.എസിന്റെ ആവശ്യങ്ങള്‍ അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്നും സംസ്ഥാന സമ്മേളന വേദിയില്‍ മടങ്ങിയെത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. എന്നാല്‍ വി.എസ് ഇതിന് വഴങ്ങാന്‍ കൂട്ടാക്കിയില്ല. തന്റെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ജനങ്ങളോട് എല്ലാ തുറന്നു പറയുമെന്നും വി.എസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

Top