വി.എസ് ഉന്നയിക്കുന്നതെല്ലാം പഴയ വിഷയങ്ങള്‍: സീതാറാം യെച്ചൂരി

ചെന്നൈ: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നിലപാടുകളെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വി.എസ് ഉന്നയിക്കുന്നതെല്ലാം പഴയ വിഷയങ്ങളാണ്. ഇക്കാര്യം പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്തു നിലപാടുകള്‍ വ്യക്തമാക്കിയതാണ്.

കേരളത്തിലെ സംഘടന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ശേഷിയുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം വി.എസിനെതിരേ പ്രമേയം പാസാക്കിയതില്‍ യെച്ചൂരിക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വി.എസിന്റെ നിലപാടുകളെ തള്ളി യെച്ചൂരി രംഗത്തുവന്നിരിക്കുന്നത്.

Top