ആന്റണിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് വി.എസ് മാപ്പ് പറയണം: സുധീരന്‍

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ പദപ്രയോഗങ്ങള്‍ നിലവാരത്തകര്‍ച്ചയുടെ പ്രതിഫലനമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.

ആന്റണിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് വി.എസ് മാപ്പ് പറയണം. വി എസിന്റെ വാക്കുകളില്‍ അരുവിക്കരയിലെ ജനങ്ങള്‍ പ്രതികരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അഴിമതിക്ക് വിളക്ക് തെളിയിക്കുന്ന ആറാട്ട്മുണ്ടന്‍ എന്നാണ് വി എസ് ആന്റണിയെ വിളിച്ചതെന്നും വിഎം സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Top