വി.എസിന് പിണറായിയോട് അസൂയയും വൈരാഗ്യവും: ഇ.പി ജയരാജന്‍

കൊച്ചി: വി.എസ് അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പിണറായി വിജയനോട് അസൂയയാണെന്നും വൈര്യനിര്യാതന ബുദ്ധിയോടെയാണ് വി.എസ് പിണറായിയെ കാണുന്നതെന്നും ജയരാജന്‍ ആരോപിച്ചു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വി.എസിനെതിരായ വിമര്‍ശനം ജയരാജന്‍ നടത്തിയത്.

വി.എസ് ബാഹ്യശക്തികളുടെ പിടിയിലാണ്. വി.എസിനു പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങളുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായിയാണ് ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

Top