വി.എസിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ ഭരണപക്ഷ അംഗം കെ.ശിവദാസന്‍ നായര്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. മാണിയെ രക്ഷിക്കാന്‍ ഡപ്യൂട്ടി സ്പീക്കറും ആഭ്യന്തരമന്ത്രിയും സഭയില്‍ ഗൂഡാലോചന നടത്തിയെന്ന വി.എസിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ നോട്ടീസ് നല്‍കിയത്. ഇന്നലെ ഇടതുമുന്നണി നടത്തിയ നിയമസഭാ മാര്‍ച്ചിനിടെയായിരുന്നു വി.എസിന്റെ പരാമര്‍ശം.

Top