വി.എം സുധീരന്‍ ആറാം കൂലിയെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ആറാംകൂലിയാണെന്ന് തെളിയിച്ചതായി വെള്ളാപ്പള്ളി നടേശന്‍.

സുധീരന്റെ അഭിപ്രായം മൂലം എ,ഐ ഗ്രൂപ്പുകള്‍ ശക്തിപ്പെട്ടു. കാലാഹരണപ്പെട്ട അഭിപ്രായം പറഞ്ഞ് കൈയ്യടി വാങ്ങിയാല്‍ ഇതായിരിക്കും അനുഭവം. മദ്യനയത്തില്‍ തെറ്റുപറ്റിയെന്ന് എല്ലാ രാഷ്ട്രീയ നേതാക്കളും രഹസ്യമായി സമ്മതിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.

Top