വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ‘കുറി’ ജൂലൈ 8 ന് തിയേറ്ററുകളിലേക്ക്

വിഷ്ണു ഉണ്ണികൃഷ്ണന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ഫാമിലി സസ്‌പെന്‍സ് ത്രില്ലര്‍ ‘കുറി’ജൂലൈ 8 ന് തിയേറ്ററുകളിലേക്ക്.വിഷ്ണു ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് കുറി. അഭിനേതാവിന് പുറമെ തിരക്കഥാകൃത്ത് കൂടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.

വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തികരിച്ച ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് കെ ആര്‍ പ്രവീണ്‍ ആണ്. മീഡിയ & എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.ഛായാഗ്രഹണം സന്തോഷ് സി പിള്ള, എഡിറ്റിങ് – റഷിന്‍ അഹമ്മദ്. ബി.കെ.ഹരിനാരായണന്‍ വരികളെഴുതുന്ന ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിനു തോമസാണ്.

വിഷ്ണു ഉണ്ണികൃഷ്ണന് പുറമെ അതിഥി രവി,സുരഭി ലക്ഷ്മി,വിനോദ് തോമസ്,വിഷ്ണു ഗോവിന്ദന്‍ ,സാഗര്‍ സൂര്യ ,ചാലി പാല ,പ്രമോദ് വെളിയനാട് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.

Top