വിശാലിന്റെ തുപ്പരിവാലന്‍ ഉടന്‍ തിയറ്ററുകളിലേക്ക്‌

വിശാലിനെ നായകനാക്കി മിഷ്‌കിന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തുപ്പരിവാലന്‍ സെപ്റ്റംബര്‍ 14ന് തിയേറ്ററുകളിലെത്തുന്നു.

ചിത്രത്തില്‍ അനു ഇമ്മാനുവലാണ് നായിക. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാലും മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ എസ് നന്ദഗോപാലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന തുപ്പരിവാലനില്‍ വിനയ് റായ്, പ്രസന്ന, ആന്‍ഡ്രിയ, കെ ഭാഗ്യരാജ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

അരോള്‍ കൊറെലിയുടേതാണ് സംഗീതം. ചിത്രം ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തും.

Top