വിവേക് ഒബ്‌റോയ്ക്ക് പെണ്‍കുട്ടി പിറന്നു

ബോളിവുഡ് താരം വിവേക് ഒബ്‌റോയ്ക്ക് പെണ്‍കുട്ടി പിറന്നു. ഭാര്യ പ്രിയങ്കയുടെ ജന്മനാടായ ബംഗുളൂരുവിലാണ് കുട്ടിയുടെ ജനനം. വളരെ സന്തോഷമുണ്ട്, ഞങ്ങളുടെ പുതിയ ബേബിയെ സ്വാഗതം ചെയ്യുന്നു. ഞാനും പ്രിയങ്കയും സന്തോഷത്തിലാണ്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി വിവേക് പറയുന്നു.

കമ്പനി എന്ന ചിത്രത്തിലൂടെ 2002ലാണ് വിവേക് ഒബ്‌റോയ് ബോളിവുഡില്‍ എത്തുന്നത്. തുടര്‍ന്നു ധാരാളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ വിവേക് അവതരിപ്പിച്ചു. ഹൃത്വിക് റോഷന്‍ നായകനായ ക്രിഷ് 3യാണ് ഒടുവില്‍ പുറത്തിറങ്ങിയ വിവേക് ചിത്രം. ക്രിഷില്‍ വില്ലന്‍ വേഷത്തിലായിരുന്നു വിവേക് ഒബ്‌റോയ്. ബാങ്ക് ചോര്‍ എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Top