വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം

ബാലിയ:വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആസിഡ് ആക്രമണത്തില്‍ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവ് വാരണാസിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജാംഗോണ്‍ ഗ്രാമത്തിലെ രാജ്കുമാര്‍ പാല്‍ എന്ന യുവാവാണ് യുവതിയുടെ ആസിഡ് ആക്രമണത്തിന് ഇരയായത്. യുവാവിന്റെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് സമീപഗ്രാമത്തിലുള്ള യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി നിരവധിതവണ വിവാഹ അഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും രാജ്കുമാര്‍ പാല്‍ ഇത് നിരസിക്കുകയായിരുന്നുവെന്നും ഇതിലുള്ള പ്രതികരാമായാണ് യുവതി ആസിഡ് ആക്രമണം നടത്തിയതെന്നും പോലീസ് പറഞ്ഞു.

Top