കെജ്‌രിവാളിന്റെ വിവാദ പരാമര്‍ശം: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

ന്യൂഡല്‍ഹി: ഏതു പാര്‍ട്ടിയില്‍ നിന്ന് പണം വാങ്ങിയാലും വോട്ട് ആം ആദ്മിക്കു തന്നെ ചെയ്യണമെന്ന കെജ്‌രിവാളിന്റെ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷന് പാരതി നല്‍കാനൊരുങ്ങുന്നു.

മറ്റു പാര്‍ട്ടികളേയും വോട്ടര്‍മാരേയും അപമാനിക്കുന്നതാണ് കേജരിവാളിന്റ പ്രസ്താവനയെന്നും പരാതി നല്‍കുന്നതു സംബന്ധിച്ച് നിയമ വിദഗ്ദരുമായി ചര്‍ച്ച നടത്തുമെന്നും കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ബി.ജെ.പി നല്‍കിയ പരാതിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്നു കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കെജ്‌രിവാളിന് നോട്ടീസ് നല്‍കിയിരുന്നു.

Top