വിവാദമായ പൊലീസ് നിയമ ഭേദഗതിയിൽ ഉടൻ നടപടിയില്ല

തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമഭേദഗതി അനുസരിച്ച് പരാതികളിൽ ഉടൻ നടപടിയുണ്ടാകില്ല. രണ്ട് ദിവസത്തിനുള്ളിൽ പൊലീസ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കും. കേസ് എങ്ങിനെ രജിസ്റ്റർ ചെയ്യണം, അന്വേഷണം എങ്ങിനെ നടത്തണം, പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ അറസ്റ്റിലേക്ക് എങ്ങനെ നീങ്ങണം തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കി രണ്ട് ദിവസത്തിനുള്ളിൽ മാർഗനിർദ്ദേശം പുറത്തിറക്കും.

നിയമ വിദഗ്ധരുടെയും അഭിപ്രായം പൊലീസ് തേടിയിട്ടുണ്ട്. പക്ഷെ പുതിയ ഓർഡിനൻസിൽ മാറ്റം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നില്ല. ഭേദഗതിയെ ചോദ്യം ചെയ്ത കോടതികളിലേക്ക് നീങ്ങാനും ചില സംഘടകള്‍ തയ്യാറെടുക്കുന്നുണ്ട്. ഭരണഘടന വിരുദ്ധമാണ് ഭേഗതിയെന്നക്ഷേപവുമായി മാധ്യമപ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

Top