വിവാദങ്ങള്‍ക്കിടെ യു.ഡി.എഫ് യോഗം ഇന്ന്

കൊച്ചി: വിവാദങ്ങള്‍ക്കിടെ യുഡിഎഫ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ബാര്‍ കോഴ വിവാദം, പൊതുമരാമത്ത് സെക്രട്ടറി ടി ഒ സുരജിനെതിരായ കേസ് എന്നിവ പ്രധാനമായും ചര്‍ച്ച ചെയ്യും. പല വിഷയത്തിലും ഘടകകക്ഷികള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം. ബാര്‍ കോഴ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് കേരള കോണ്‍ഗ്രസ്സിന്റെ വിലയിരുത്തല്‍. സമരത്തെ നേരിടാനുള്ള നടപടികള്‍ യുഡിഎഫ് തീരുമാനിക്കുമെന്നും കഴിഞ്ഞ ദിവസം മാണി പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും.

Top