വിവാദങ്ങള്‍ക്കിടെ ഗംഗാ നദി ശുചീകരിക്കാന്‍ മോഡി തൂമ്പയെടുത്തു

വാരണാസി:വിവാദങ്ങള്‍ കത്തി നില്‍ക്കേ ശുചിത്വ ഭാരത പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗംഗാനദി ശുചീകരണം ആരംഭിച്ചു. ഇന്ന് രാവിലെ തൂമ്പയുമെടുത്ത് സ്വന്തം മണ്ഡലമായ വാരണാസിയിലെ ഗംഗാ നദി ശുചീകരിക്കാനിറങ്ങുകയായിരുന്നു.

കുര്‍ത്തയും പൈജാമയും ധരിച്ച് 8.40 ഓടെ മോഡി നദിക്കരയിലെത്തി. പ്രാര്‍ത്ഥനയ്ക്ക് ശേഷം തൂമ്പയെടുത്ത് ക്ലീനിംഗ് ആരംഭിച്ചു. താന്‍ തുടങ്ങിവച്ച ഗംഗാ ശുചീകരണം ഒരുമാാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന് എന്‍.ജി.ഒ ഉറപ്പു നല്‍കിയിട്ടുള്ളതായി മോഡി അറിയിച്ചു.

ഗംഗാ ശുചീകരണത്തിന് പ്രാധാന്യം നല്‍കുമെന്ന് മോഡി ഗവണ്‍മെന്റ് നേരത്തേ ഉറപ്പു നല്‍കിയിരുന്നു. ഉമാ ഭാരതിയുടെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക മന്ത്രാലയവും രൂപീകരിച്ചിരുന്നു. ഒക്ടോബര്‍ രണ്ടിനായിരുന്നു മോഡി ശുചിത്വ ഭാരത പദ്ധതി ആരംഭിച്ചത്.

Top