വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാര്‍ അദാനി പോര്‍ട്ട്‌സിന് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. തുറമുഖ കരാര്‍ വ്യവസ്ഥകളില്‍ മാറ്റമില്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമദി ലഭിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ അദാനിക്ക് കരാര്‍ നല്കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

Top