വില്‍പ്പനയില്‍ ഇടിവ്: സോണി സ്മാര്‍ട്‌ഫോണ്‍, ടെലിവിഷന്‍ വില്പനയില്‍ നിന്ന് പിന്‍മാറുന്നു

ടോക്കിയോ: വില്പന വന്‍തോതില്‍ ഇടിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ സോണി സ്മാര്‍ട്‌ഫോണ്‍, ടെലിവിഷന്‍ വില്പനയില്‍ നിന്ന് പിന്‍മാറുന്നു. ടെലിവിഷന്‍, സ്മാര്‍ട് ഫോണ്‍ നിര്‍മാണ രംഗത്തെ അതികായന്‍മാരായ സോണി അടുത്ത വര്‍ഷത്തോടെയാണ് ടിവി., സ്മാര്‍ട് ഫോണ്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങാന്‍ അലോചിക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷവും മൊത്തം ലാഭത്തില്‍ ഇടിവാണ് സോണി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ച് തവണയും തുടര്‍ച്ചയായി കമ്പനി നഷ്ടത്തിലാണെന്നതും തീരുമാനം ബലപ്പെടുത്തുന്നു. എന്നാല്‍ പ്രൊഫഷണല്‍ കാമറ, വീഡിയോ ഗെയിം, എന്റെര്‍ടെയ്ന്‍മെന്റ് ബിസിനസ് രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തീരുമാനിച്ചതായി സോണി സി.ഇ.ഒ കാസു ഹിറായ് പറഞ്ഞു.

Top