വിലക്കുമാറി ഷാക്കീബുൾ ബംഗ്ലാദേശ് ടീമിലേക്ക്

രു വർഷത്തെ വിലക്കിനൊടുവിൽ വീണ്ടും ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബുൾ ഹസ്സൻ തിരിച്ച് ടീമിലേക്ക്. ഈ വ്യാഴാഴ്ച വിലക്ക് മാറി താരം ടീമിലേക്ക് മടങ്ങിയെത്തുമെന്ന് ട്വന്റി ട്വന്റി ക്യാപ്റ്റൻ മഹ്മൂദുല്ല അറിയിച്ചു. വാതുവെപ്പ് ഏജൻസികൾ നിരവധി തവണ തന്നെ ബന്ധപ്പെട്ടിട്ടും അതറിയിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഐ.സി.സി അഴിമതി വിരുദ്ധ സമിതി ഷക്കീബിനെ ഒരു വർഷത്തേക്ക് വിലക്കിയത്. രണ്ട് വർഷത്തെ വിലക്കായിരുന്നു ആദ്യം ലഭിച്ചത് പിന്നീട് അത് ഒരു വർഷമായി ചുരുക്കുകയായിരുന്നു.

Top