വിമ്പിള്‍ഡണില്‍ അട്ടിമറി ; റാഫെല്‍ നദാല്‍ പുറത്ത്

ലണ്ടന്‍: വിമ്പിള്‍ഡണില്‍ വന്‍ അട്ടിമറി. രണ്ടുവട്ടം ജേതാവായ മുന്‍ ലോക ഒന്നാംനമ്പര്‍ റാഫെല്‍ നദാല്‍ വിംബിള്‍ഡണില്‍ നിന്നു പുറത്തായി. ജര്‍മനിയുടെ 102-ാം റാങ്കുകാരന്‍ ഡസ്റ്റിന്‍ ബ്രൗണാണ് രണ്ടാം റൗണ്ടില്‍ നദാലിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചത്. സ്‌കോര്‍: 7-5, 3-6, 6-4, 6-4. നാലു റൗണ്ട് നീണ്ട പോരാട്ടത്തില്‍ സീഡ് ചെയ്യപ്പടാത്ത ബ്രൗണിനോടാണ് പത്താം സീഡായ നദാല്‍ തോല്‍വി വഴങ്ങിയത്.

അതേ സമയം ബ്രിട്ടന്റെ ആന്‍ഡി മുറെ വിംബിള്‍ഡണ്‍ മൂന്നാം റൗണ്ടല്‍ കടന്നു. ഡച്ച് താരം റോബിന്‍ ഹസയെയാണ് മുറെ രണ്ടാം റൗണ്ടില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-1, 6-1, 6-4. ശനിയാഴ്ച നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തില്‍ മുറെ ഇറ്റലിയുടെ ആന്‍ഡ്രിയാസ് സെപ്പിയെ നേരിടും.

നിലവിലെ ചാമ്പ്യന്‍ പെട്രാ ക്വിറ്റോവയും കരോളിന വോസ്‌നിയാക്കിയും വിംബിള്‍ഡണ്‍ മൂന്നാം റൗണ്ടില്‍ കടന്നു. ചെക്ക് താരം ക്വിറ്റോവ ജപ്പാന്‍കാരിയായ കുരുമി നാരോയെയാണു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ക്വിറ്റോവയുടെ വിജയം. സ്‌കോര്‍: 6-2, 6-0.

Top