വിമാനത്താവളങ്ങളില്‍ പരിശോധനക്ക് പ്രത്യേക സേന വേണം: വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി: സിഐഎസ്എഫ് യൂണിറ്റുകള്‍ വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കാന്‍ പ്രത്യേക സേന വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രാലയം കേന്ദ്ര ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി.

കരിപ്പൂര്‍ സംഭവത്തെക്കുറിച്ചു കേരളം നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നു വ്യോമയാന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റണ്‍വേയിലെ ലൈറ്റുകള്‍ തകര്‍ത്തത് സിഐഎസ്എഫുകാരാണ്. സീതാറാം ചൗധരിക്കെതിരായ പരാതി ആദ്യം അവഗണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Top