വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് പ്രത്യേക സേന വേണ്ടെന്ന് സിഐഎസ്എഫ്

കോഴിക്കോട്: വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പരിശോധനയ്ക്ക് പ്രത്യേക സേനവേണമെന്ന വ്യോമയാന മന്ത്രാലയത്തിന്റെ നടപടിയെ എതിര്‍ത്ത് സിഐഎസ്എഫ്. സെക്യൂരിറ്റി ഫോഴ്‌സിനെ എതിര്‍ത്ത് സിഐഎസ്എഫ് നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പ്രത്യേക സേനയുടെ പരിശീലന സംവിധാനം ഉണ്ടാക്കാന്‍ വലിയ നിക്ഷേപം വേണം. സിഐഎസ്എഫിന് മാത്രമേ ഏകീകൃത കമാന്‍ഡ് വഴി അടിയന്തര സാഹചര്യം നേരിടാനാവൂ. സിവിലിയന്‍ നിയന്ത്രണത്തിലുള്ള സംവിധാനത്തിന് അച്ചടക്കമുണ്ടാവില്ല. വ്യോമയാന മന്ത്രാലയത്തിന് സുരക്ഷാ ചുമതലയും കൂടി നല്‍കരുത് . വിമാനത്താവള സേനയ്ക്കു റെയില്‍വേ സേനയുടെ ഗതി വരും എന്നും സിഐഎസ്എഫ് കുറിപ്പില്‍ പറയുന്നു.

Top