വിമാനം പറത്തുന്നതിനിടയില്‍ ഫോട്ടോയെടുക്കാന്‍ ശ്രമം ;33 പേര്‍ക്ക് പരിക്ക്

വിമാനം പറത്തുന്നതിനിടയില്‍ ഫോട്ടോ എടുക്കാന്‍ തോന്നിയാല്‍ എന്തു ചെയ്യാനാ… വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. 189ഓളം പേര്‍ സഞ്ചരിച്ച വിമാനത്തെ നിയന്ത്രിച്ചിരുന്ന ക്യാപ്റ്റന്റെ പിടിപ്പുകേടു മൂലം 33 പേര്‍ക്കാണ് പരിക്കേറ്റത് .

27 സെക്കന്റ് കൊണ്ടി വിമാനത്തിലിരുന്നവര്‍ നരകത്തിനെത്തിയെന്നു പോലും ചിന്തിച്ചു പോയ നിമിഷങ്ങളായിരുന്നു അത്. അഫ്ഗാനിസ്ഥാനിലേക്ക് പോയ വിമാനമാണ് ജോയ് സ്റ്റിക് മാറിപ്പോയതുകൊണ്ട് അപകടത്തില്‍പ്പെട്ടത്.

മിലിട്ടറി ക്യാമ്പില്‍ നിന്നുള്ള ഉദ്യോസ്ഥരായിരുന്നു വിമാനത്തില്‍..വിമാനം പറത്തുന്നതിനിടയില്‍ അബദ്ധത്തില്‍ ക്യാമറയുടെ ജോയ് സ്റ്റിക് മാറി വിമാനത്തിന്റെ ദിശ മാറുകയായിരുന്നു. പിന്നെ കുറച്ചു നേരത്തേക്ക് വിമാനം ഗതിയില്ലാതെ അലഞ്ഞു. 4400 അടിയോളം താഴേക്ക് വിമാനം പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

തലയും മറ്റും മുകളില്‍ ഇടിച്ച് 33ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മിലിട്ടറി ഏവിയേഷന്‍ അതോറിറ്റി സംഭവത്തെക്കുറിച്ച അന്വേഷിക്കും.ക്യാപ്റ്റന്‍ ക്യാമറ അലക്ഷ്യമായി ഉപയോഗിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ആദ്യ നിഗമനങ്ങള്‍.

ക്യാപ്റ്റന്റെ സീറ്റ് മുന്നോട്ട് നീങ്ങിപ്പോയതും , ജോയ് സ്റ്റിക് മാറിപ്പോയതുമെല്ലാം അപകടത്തിന് കാരണമായെന്നും പറയുന്നു.

Top