വിപണി പിടിക്കാന്‍ എത്തുന്നു ബജാജ് അവന്‍ജര്‍ 200

ട്രയാംഫിന്റെയും ഇന്ത്യന്റെയും മറ്റും ക്രൂയിസറുകള്‍ വാങ്ങാന്‍ പണം തികയാത്തവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഒരു ക്രൂയിസര്‍. ഇതാ 200 സിസി എഞ്ചിനുമായി പുതുക്കിയ അവന്‍ജര്‍ എത്തുന്നു. വളരെക്കാലമായി വിപണിയിലുള്ള അവന്‍ജര്‍ പോലെയുള്ളവയ്ക്ക് വലിയ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടുമില്ല. പള്‍സര്‍ 220യിലെ അതേ എഞ്ചിനാണ് അവന്‍ജര്‍ 220 സിസിയിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ മാറ്റങ്ങളുമായി എത്തുകയാണ് അവന്‍ജറും. എസ് 200 അല്ലെങ്കില്‍ ആര്‍ എസ് 200ല്‍ ഉപയോഗിച്ചിരിക്കുന്ന അതേ എഞ്ചിനായിരിക്കും ഇതിലും എത്തുക.

ഈ വര്‍ഷം അവസാനത്തോടെ അവന്‍ജര്‍ 220 വിപണിയിലെത്തിയേക്കും. നിലവില്‍ 19.03 കുതിരശക്തി നല്‍കുന്ന എഞ്ചിന്‍. 17.5 ചക്രവീര്യമാണ് നല്‍കുന്നത്. പുതിയ 200സിസി എഞ്ചിന്‍ 23.52 കുതിരശക്തി നല്‍കുന്ന എഞ്ചിന്‍ 18.3 എന്‍എം ചക്രവീര്യമാണ് നല്‍കുന്നത്.

ഗിയര്‍ബോക്‌സ് 6 സ്പീഡിലേക്ക് മാറ്റും. ചിലപ്പോള്‍ കൂടിയ ശക്തിയുടേയും ടോര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ റിയര്‍ ഡിസ്‌ക് ബ്രേക്ക് ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. നിലവില്‍ പരമ്പരാഗത രീതിയിലുള്ള ഡ്രം ബ്രേക്കാണു്. 95,000 രൂപയായിരിക്കും ഏകദേശ വിലയെന്നാണ് സൂചന.

Top