വിപണി കീഴടക്കാന്‍ ഷവോമി എംഐ4 എത്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ എംഐ4 എത്തി. പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഇന്ത്യന്‍ വിപണിയില്‍ വന്‍ നേട്ടമാണ് കൊയ്തത്.

അഞ്ച് ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, 2.5 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രോസസര്‍, മൂന്ന് ജിബി റാം എന്നിവയാണ് ഷവോമി എംഐ4 ന്റെ അടിസ്ഥാന സവിശേഷതകള്‍.

13 മെഗാപിക്‌സല്‍ ക്യാമറ, എട്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 16 ജിബി/64 ജിബി ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.4.3 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയുമുണ്ട്. കണക്ടിവിറ്റി ഓപ്ഷനുകളായി 4ജി എല്‍ടിഇ, വൈഫൈ 802.11, വൈഫൈ ഡയറക്ട്, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയുണ്ട്.

ഓണ്‍ലൈന്‍ വ്യാപാരികളായ ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാകും ഉപഭോക്താക്കളിലേക്ക് എത്തുക. 19999 രൂപയാണ് ഷവോമി എംഐ4ന്റെ ഇന്ത്യന്‍ വിപണിയിലെ വില.

Top