വിപണിയില്‍ മികച്ച പ്രതികരണത്തോടെ ബജാജ് പള്‍സര്‍ ആര്‍എസ് 200

വിപണിയില്‍ ഇറങ്ങി ഒരുമാസം പിന്നിടുമ്പോള്‍ 3500 ബുക്കിംഗുമായി മികച്ച പ്രതികരണം കാഴ്ച വെച്ചിരിക്കുകയാണ് ബജാജ് പള്‍സര്‍ ആര്‍എസ് 200. ബജാജിന്റെ ഒരു ലക്ഷം രൂപ വിലയുള്ള ആദ്യത്തെ ബൈക്കാണ് ആര്‍എസ് 200.

പള്‍സര്‍ 200 എന്‍എസ്സില്‍ ഉപയോഗിക്കുന്ന അതേ 195.5 സിസി സിംഗിള്‍ സിലിണ്ടര്‍ , 4 സ്‌ട്രോക്ക് എന്‍ജിന്‍ തന്നെയാണ് കൂടുതല് മെച്ചപ്പെടുത്തി ആര്‍എസ് 200 മോഡലിലും ഉപയോഗിച്ചിട്ടുള്ളത്. എസ്ഒഎച്ച്‌സി 4 വാല്‍വ്, ലിക്വിഡ് കൂള്‍ഡ്, ട്രിപ്പിള്‍ സ്പാര്‍ക് എന്നിവയുള്ള എഞ്ചിന്റെ ഡിസ്പ്‌ളേസ്‌മെന്റെ 119.5 സിസിയാണ്. മണിക്കൂറിന് 141 കിലോമീറ്ററാണ് ബൈക്കിന്റെ ടോപ്പ് സ്പീഡ്.

ആറ് സ്പീഡ് ഗിയര്‍ ബോക്‌സാണ് വാഹനത്തിനുള്ളത്.18.6 എന്‍എമ്മാണ് ടോര്‍ക്ക്. 13 ലിറ്ററാണ് ഫ്യൂവല്‍ ടാങ്ക്, കെര്‍ബ് ഭാരം 165 ആണ്. ആര്‍എസ് 200 ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത് ബട്ടര്‍ഫ്‌ലൈ ഡിസ്‌ക് ബ്രേക്കുകളാണ്. ഡിസ്‌കുകള്‍ അതിവേഗത്തില്‍ തണുപ്പിക്കാന്‍ ഇത് ഉപകരിക്കുന്നു.

വലിപ്പമുള്ള ഒരു അനലോഗ് ആര്‍പിഎം മീറ്ററാണ് പള്‍സര്‍ ആര്‍എസ് 200 ബൈക്കിലുള്ളത്. മധ്യത്തിലായി ഒരു ഡിജിറ്റല്‍ ഫ്യുവല്‍ ഗെയ്ജും സ്പീഡോ റീഡിങ്ങും ചേര്‍ത്തിരിക്കുന്നു.

സ്‌പോര്‍ടി 10 സ്‌പോക് അലോയ് വീലുകളാണ് ഘടിപ്പിച്ചിട്ടുള്ളത്.150 എന്‍എസ്, സിഎസ് 400, എസ് എസ് 400 തുടങ്ങിയ ആറോളം മോഡലുകള്‍ ഈ വര്‍ഷം പുറത്തിറക്കുമെന്ന് കമ്പനി മുമ്പ് പ്രഖ്യാപിച്ചിരുന്നു.

Top